പോളിംഗ് വിവരങ്ങൾ പുറത്തുവിടുന്നതിൽ കാലതാമസം: സുപ്രീംകോടതിയിൽ ഹർജി
പോളിംഗ് വിവരങ്ങൾ പുറത്തുവിടുന്നതിൽ  കാലതാമസം: സുപ്രീംകോടതിയിൽ ഹർജി
Saturday, May 11, 2024 2:18 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പോ​​​ൾ ചെ​​​യ്ത വോ​​​ട്ടു​​​ക​​​ളു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ ഉ​​​ട​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഫോ​​​ർ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​ഫോം​​​സാ​​​ണ് (എ​​​ഡി​​​ആ​​​ർ) ആ​​​വ​​​ശ്യ​​​വു​​​മാ​​​യി കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

ഇ​​​പ്പോ​​​ൾ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ കാ​​​ല​​​താ​​​മ​​​സ​​​മെ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​തി​​​ൽ ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഏ​​​പ്രി​​​ൽ 19ന് ​​​ന​​​ട​​​ന്ന ആ​​​ദ്യ​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ 11 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​വും ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ലേ​​​ത് നാ​​​ലു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​വു​​​മാ​​​ണ് പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.​​​ആ​​​ദ്യം പു​​​റ​​​ത്തു​​​വ​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് അ​​​ന്തി​​​മ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​പ്പോ​​​ൾ അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം വ്യ​​​ത്യാ​​​സ​​​മു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും പോ​​​ളിം​​​ഗ് അ​​​വ​​​സാ​​​നി​​​ച്ച​​​ശേ​​​ഷം എ​​​ല്ലാ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും തി​​​രി​​​ച്ചു​​​ള്ള വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പ്പോ​​​ൾ​​​ത​​​ന്നെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക, പോ​​​ൾ ചെ​​​യ്ത വോ​​​ട്ടു​​​ക​​​ൾ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​ൻ തി​​​രി​​​ച്ചു​​​ള്ള ടാ​​​ബു​​​ലേ​​​ഷ​​​ൻ ഡാ​​​റ്റ ന​​​ൽ​​​കു​​​ക, സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഫോ​​​ം ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് എ​​​ഡി​​​ആ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.