ഗുജറാത്തിൽ കോൺഗ്രസ് പത്തു സീറ്റിലധികം നേടുമെന്ന് വാസ്നിക്
Thursday, May 23, 2024 1:57 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ് പത്തു സീറ്റിലധികം നേടുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്. മാറ്റത്തിനായുള്ള കാറ്റ് രാജ്യമൊട്ടാകെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിൽ 23 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. രണ്ടു സീറ്റ് സഖ്യകക്ഷിയായ എഎപിക്ക് നല്കി. സൂറത്ത് സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതിനെത്തുടർന്ന് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ കോൺഗ്രസിന് ഒറ്റ സീറ്റിലും വിജയിക്കാനായില്ല.