ഡൽഹി ഇന്ദ്രപ്രസ്ഥമാക്കണം: വിഎച്ച്പി
Monday, October 20, 2025 2:19 AM IST
ന്യൂഡൽഹി: ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്നാക്കിമാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത്. പുരാതന ചരിത്രവും സംസ്കാരവുമായി ബന്ധിപ്പിക്കുന്നതിന് പേര് മാറ്റം അനിവാര്യമാണെന്ന് ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് അയച്ച കത്തിൽ വിഎച്ച്പി ഡൽഹി ഘടകം അഭിപ്രായപ്പെടുന്നു.