സി.ജി. മുരളീധരൻ മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറൽ
Sunday, October 19, 2025 12:51 AM IST
ന്യൂഡൽഹി: മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറലായി ലഫ്റ്റനന്റ് ജനറൽ സി.ജി. മുരളീധരൻ ചുമതലയേറ്റു.
തൃശൂർ ചിയ്യാരം സംവദേശിയാണ്. നാല് പതിറ്റാണ്ടിലേറെ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച ശേഷം സെപ്റ്റംബർ 30ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ സാധന എസ്. നായരിൽ നിന്നാണ് അദ്ദേഹം പദവി ഏറ്റെടുത്തത്.
പൂനെയിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥിയായ ലഫ്റ്റനന്റ് ജനറൽ സി.ജി. മുരളീധരൻ 1987ൽ ആർമി മെഡിക്കൽ കോറിൽ കമ്മീഷൻ ചെയ്യപ്പെട്ടു.