ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ഹാ​​​റി​​​ൽ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ലെ തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തെ (സ്പെ​​​ഷ​​​ൽ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് റി​​​വി​​​ഷ​​​ൻ- എ​​​സ്ഐ​​​ആ​​​ർ) ത്തു​​​ട​​​ർ​​​ന്ന് മു​​​സ്‌​​​ലിം വോ​​​ട്ട​​​ർ​​​മാ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണത്തെ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ.

ഹ​​​ർ​​​ജി​​​ക്കാ​​​രാ​​​യ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഫോ​​​ർ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് റി​​​ഫോം​​​സ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ ഉ​​​ന്ന​​​യി​​​ച്ച അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വും വ​​​ർ​​​ഗീ​​​യ​​​ത സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​വു​​​മാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ആ​​​രോ​​​പ​​​ണം അ​​​വ​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ സൂ​​​ര്യ​​​കാ​​​ന്ത്, ജോ​​​യ്മ​​​ല്യ ബാ​​​ഗ്ജി എ​​​ന്നി​​​വ​​​രു​​​ടെ ബെ​​​ഞ്ചി​​​നോ​​​ട് ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യു​​​ടെ ഡാ​​​റ്റാ​​​ബേ​​​സ് ഒ​​​രു വോ​​​ട്ട​​​റു​​​ടെ മ​​​ത​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച യാ​​​തൊ​​​രു വി​​​വ​​​ര​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ത്തെ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ​​​വ​​​ർ​​​ക്കു സൗ​​​ജ​​​ന്യ നി​​​യ​​​മ​​​സ​​​ഹാ​​​യം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടും പ​​​രാ​​​തി​​​ക​​​ളൊ​​​ന്നും ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു.


ക​​​ര​​​ട് വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട 65 ല​​​ക്ഷം വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ 25 ശ​​​ത​​​മാ​​​ന​​​വും അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 34 ശ​​​ത​​​മാ​​​നം പേ​​​രും മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണെ​​​ന്ന ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ ചേ​​​ർ​​​ത്ത​​​വ​​​രു​​​ടെ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യ​​​വ​​​രു​​​ടെ​​​യും പേ​​​രു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം ഇ​​​ന്ന​​​ലെ​​​യും വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ ഹ​​​ർ​​​ജി​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ച്ചു.

വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് വീ​​​ണ്ടും വാ​​​ദം കേ​​​ൾ​​​ക്കും. ന​​​വം​​​ബ​​​ർ 6, 11 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യാ​​​ണ് ബി​​​ഹാ​​​റി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്.