കരൂർ ദുരന്തം: ടിവികെ ഭാരവാഹികൾക്കു ജാമ്യം
Thursday, October 16, 2025 2:49 AM IST
കരൂർ: കരൂരിൽ ടിവികെ നേതാവ് വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേർ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ ടിവികെ ഭാരവാഹികൾക്കു ജാമ്യം.
കസ്റ്റഡി കാലാവധി നീട്ടണമെന്ന പോലീസ് ആവശ്യം തള്ളിയാണ് കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി. മതിയഴകൻ, സെൻട്രൽ ടൗൺ സെക്രട്ടറി മാസി പൊൻരാജ് എന്നിവർക്കു ജുഡിഷൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
കേസ് സിബിഐയ്ക്കു കൈമാറിയതിനാൽ റിമാൻഡ് കാലാവധി നീട്ടിക്കുന്നതിനു സാങ്കേതികമായി പോലീസിന് അധികാരമില്ലെന്ന് ടിവികെ അഭിഭാഷകൻ ശ്രീനിവാസൻ പറഞ്ഞു.