കോടതിയിൽ ജഡ്ജിക്കു നേരേ ചെരുപ്പേറ്
Thursday, October 16, 2025 2:49 AM IST
ന്യൂഡൽഹി: ഗുജറാത്തിൽ ജഡ്ജിക്കു നേരേ ചെരുപ്പേറ്. അഹമ്മദാബാദ് സെഷൻസ് കോടതി ജഡ്ജിക്കു നേരേയാണ് കോടതിനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെ ഒരാൾ തന്റെ ചെരുപ്പ് എടുത്തെറിഞ്ഞത്.
താൻ ഫയൽ ചെയ്ത ഒരു കേസിൽ നാലു പ്രതികളെ വെറുതെ വിട്ടതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. അക്രമിയെ കോടതി പിടികൂടിയെങ്കിലും ജഡ്ജി അയാളെ വെറുതെ വിട്ടു.
28 വർഷം മുന്പ് നടന്ന ഒരു ക്രിക്കറ്റ് മത്സരമാണു ജഡ്ജിക്കു നേരേയുണ്ടായ ചെരുപ്പേറിൽ കലാശിച്ചത്. 1997ൽ ഗുജറാത്തിലെ ഗോംതീപുരിൽ ചില യുവാക്കൾ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ ബോൾ വന്നു ഹർജിക്കാരനു മേൽ പതിച്ചു. ഇത് യുവാക്കളുമായുള്ള വാക്കുതർക്കത്തിലേക്കും പിന്നെ കൈയേറ്റത്തിലേക്കും നയിച്ചു.
ഇതിനുപിന്നാലെ ആയുധമുപയോഗിച്ചുള്ള അക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഇയാൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകി.