നെൽക്കർഷകരുടെ പ്രശ്നങ്ങൾ: രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിമാരെ കണ്ടു
Wednesday, October 15, 2025 12:34 AM IST
ന്യൂഡൽഹി: കേരളത്തിലെ നെൽക്കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷിയെ കണ്ടു.
നെല്ലിന്റെ സംഭരണം ഉൾപ്പെടെ കേന്ദ്രസർക്കാർ നേരിട്ടു നടത്തണമെന്നായിരുന്നു പ്രധാന ആവശ്യം. കേരളത്തിലെ നെൽക്കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് നെല്ല് സംഭരിച്ച ശേഷം പണം നൽകാത്തത്.
ഇക്കാര്യം കേന്ദ്രസർക്കാരിനോടു നേരത്തേ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രസംഘം കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ചിരുന്നു.