ഇം​​​ഫാ​​​ൽ‌: രാ​​​ഷ്‌​​​ട്ര​​​പ​​​തി ഭ​​​ര​​​ണം അ​​​ധി​​​കം നീ​​​ളി​​​ല്ലെ​​​ന്ന് ബി​​​ജെ​​​പി കേ​​​ന്ദ്ര​​​നേ​​​തൃ​​​ത്വം ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ണി​​​പ്പൂ​​​രി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ കെ.​​​എ​​​ച്ച്. ഇ​​​ബോം​​​ച.

സം​​​സ്ഥാ​​​ന​​​ത്തെ നി​​​ല​​​വി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ​​​കാ​​​ലാ​​​വ​​​സ്ഥ ബി​​​ജെ​​​പി നേ​​​തൃ​​​ത്വ​​​ത്തെ അ​​റി​​യി​​ച്ചു​​വെ​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്ന് മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം ഇം​​​ഫാ​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.


പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യെ​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത്ഷാ​​​യെ​​​യും എം​​​എ​​​ൽ‌​​​എ​​​മാ​​​രു​​​ടെ സം​​​ഘം ക​​​ണ്ടി​​​രു​​​ന്നു. ബി​​​ജെ​​​പി ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ബി.​​​എ​​​ൽ. സ​​​ന്തോ​​​ഷ്, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള സം​​​ബി​​​ത് പ​​​ത്ര എ​​​ന്നി​​​വ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.