മോദിയുടെ സാന്നിധ്യത്തില്‍ നാളെ ബിജെപി പട്ടിക
Saturday, October 11, 2025 5:39 AM IST
ന്യൂഡല്‍ഹി: സഖ്യകക്ഷികളുടെ വിലപേശലുകള്‍ തുടരുന്നതിനിടെ ബിഹാറിലെ ബിജെപി സ്ഥാനാര്ഥിപട്ടികയ്ക്കു നാളെ ഡല്‍ഹിയില്‍ അന്തിമരൂപമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) സ്ഥാനാർഥികളെ സ്ഥിരീകരിക്കും.
243 അംഗ സഭയില്‍ എന്‍ഡിഎയെ നയിക്കുന്ന ബിജെപി 101 സീറ്റിലും മുഖ്യസഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജനതാദള്‍ (യു) 102 സീറ്റിലും മത്സരിക്കുമെന്നാണ് ഏകദേശ ധാരണ. ലോക് ജനശക്തി പാര്‍ട്ടി (എൽജെപി) ഉള്‍പ്പെടെ സഖ്യകക്ഷികള്‍ക്ക് അവശേഷിച്ച് സീറ്റുകള്‍ നല്‍കും. കേന്ദ്രമന്ത്രി നിത്യാനന്ദ റായി കഴിഞ്ഞദിവസം എല്‍ജെപി നേതാവ് ചിരാഗ് പസ്വാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതുള്‍പ്പെടെ വിവിധ കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയും തുടരുകയാണ്. നവംബര്‍ ആറിനുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് വെള്ളിയാഴ്ച മുതലും നവംബര്‍ 11 നുള്ള രണ്ടാംഘട്ടത്തിന് അടുത്ത തിങ്കളാഴ്ച മുതലുമാണു നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്നത്.