മുൻ മന്ത്രി തോമസ് ഐസക്കിനെതിരായ മാനനഷ്ടക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു
Saturday, October 11, 2025 5:39 AM IST
ന്യൂഡൽഹി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരേ ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിൻ നൽകിയ മാനനഷ്ടക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന തോമസ് ഐസക്കിന്റെ ആവശ്യത്തിൽ പരാതിക്കാരന് കോടതി നോട്ടീസ് അയച്ചു. സിക്കിമിലെ ഗാംഗ്ടോക് വിചാരണക്കോടതിയിലാണു മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്. ഈ കോടതിയിലെ നടപടിക്കാണു സുപ്രീംകോടതിയുടെ സ്റ്റേ.
കേസ് കേരളത്തിലേക്കു മാറ്റണമെന്ന ഐസക്കിന്റെ ആവശ്യം കോടതി നേരത്തേ തള്ളിയിരുന്നു. സാന്റിയാഗോ മാർട്ടിനെപ്പോലുള്ള ലോട്ടറി മാഫിയയെ കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നു 2019 ലെ ജിഎസ്ടി കൗണ്‍സിൽ യോഗത്തിനുശേഷം തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞതാണ് മാനനഷ്ട കേസിന് ആധാരം.