പെരുമാറ്റച്ചട്ടം കേന്ദ്രത്തിനും ബാധകം
Thursday, October 9, 2025 2:51 AM IST
ബിഹാർ: ബിഹാറുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങളിൽ കേന്ദ്രസർക്കാരിനും പെരുമാറ്റച്ചട്ടം ബാധകമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വ്യക്തികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കണം. ഉടമസ്ഥരുടെ അനുമതിയില്ലാതെ മതിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടികളും ബാനറുകളും പ്രദർശിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളും കമ്മീഷൻ നൽകി.
തിങ്കളാഴ്ച തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നവംബർ ആറ്, 11 തീയതികളിൽ വോട്ടെടുപ്പും 14നു വോട്ടെണ്ണലും നടത്തുമെന്നാണു പ്രഖ്യാപനം.