രാജസ്ഥാൻ ആശുപത്രിയിൽ തീപിടിത്തം; ആറ് രോഗികള്‍ മരിച്ചു
Tuesday, October 7, 2025 1:52 AM IST
ജയ്പുര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറു രോഗികള്‍ മരിച്ചു. ജയ്പുരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ട്രോമ ഐസിയുവിലാണ് തീപിടുത്തമുണ്ടായത്.
ഞായറാഴ്ച അര്‍ധരാത്രിയോടെയുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര് മരിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടസമയത്ത് 11 രോഗികളാണ് ഐസിയുവിലുണ്ടായിരുന്നത്. സമീപത്തെ വാര്‍ഡില്‍ 13 രോഗികളുമുണ്ടായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. രോഗികളെ രക്ഷിക്കാൻ ചുമതലപ്പെട്ടവർ ഓടി രക്ഷപ്പെട്ടതായും മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.