യോഗിയുടെ മുസ്ലിം വിരുദ്ധത; രാജിക്കൊരുങ്ങി ബിജെപി നേതാവ്
Saturday, October 4, 2025 2:16 AM IST
ജമ്മു: മുസ്ലിം വിഭാഗത്തിനെതിരായ യോഗി ആദിത്യനാഥ് സർക്കാരിന്റെ പ്രതികാരമനോഭാവത്തിൽ പ്രതിഷേധിച്ച് പാർട്ടി വിടാനൊരുങ്ങി ജമ്മുകാഷ്മീർ ബിജെപി നേതാവ് ജഹാൻസായിബ് സിർവാൾ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ് കാ സാത്, സബ് കാ വികാസ്, സബ് കാ വിശ്വാസ് എന്ന വീക്ഷണത്തിനു വിരുദ്ധമാണ് ഉത്തർപ്രദേശിലെ സാഹചര്യമെന്ന് അദ്ദേഹം പറഞ്ഞു.
നബിദിനത്തോടനുബന്ധിച്ച് ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ പതിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഇസ്ലാം മതപണ്ഡിതനുൾപ്പെടെ 68 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരുടെ വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു. ഇതിനെതിരായാണ് സിർവാൾ രംഗത്തെത്തിയത്.