കരൂര്‍ ദുരന്തം: വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുടൂബര്‍ അറസ്റ്റില്‍
Wednesday, October 1, 2025 1:38 AM IST
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുടൂബര്‍ അറസ്റ്റിൽ. ഫെലിക്സ് ജെറാള്‍ഡ് എന്ന യുടൂബറാണ് അറസ്റ്റിലായത്. ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
റെഡ്പിക്സ് എന്ന യുടൂബ് ചാനല്‍ നടത്തുന്ന ജെറാള്‍ഡ് തന്റെ ചാനലിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതായി പോലീസ് പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് ചെന്നൈ പോലീസ് 20 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.