തിക്കും തിരക്കും: സമീപകാല ദുരന്തങ്ങൾ
Sunday, September 28, 2025 1:40 AM IST
►72025 സെപ്റ്റംബർ 27: തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ് നയിച്ച തമിഴകം വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി മരണം.
►2025 ജൂൺ 4: ബംഗളൂരുവിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 ആരാധകർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു
►2025 മേയ് 3: ഗോവയിലെ ക്ഷീർഗാവ് ഗ്രാമത്തിലെ ശ്രീ ലൈരായി ദേവീ ക്ഷേത്രത്തോത്സവത്തിനിടെ ആറു മരണം. നൂറിലേറെ പേർക്കു പരിക്കേറ്റു.
►2025 ഫെബ്രുവരി 15: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ 18 പേർ മരിച്ചു. പ്രയാഗ്രാജിലെ മഹാകുംഭമേളയിൽ പങ്കെടുക്കാൻ ട്രെയിൻ കാത്തിരുന്നവരാണ് ദുരന്തത്തിനിരയായത്.
►2025 ജനുവരി 29: മഹാകുംഭമേളയിൽ വിശ്വാസികൾ അമൃത് സ്നാനം നടത്തുന്നതിനിടെ 30 പേർ മരിച്ചു. അറുപതിലേറെ പേർക്കു പരിക്കേറ്റു.
►2025 ജനുവരി 8: തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടിക്കറ്റിനായി വിശ്വാസികൾ തിരക്കുകൂട്ടിയതിനെത്തുടർന്ന് ആറു മരണം. നിരവധി പേർക്കു പരിക്കേറ്റു.
►2024 ഡിസംബർ 4: ഹൈദരാബാദ് സന്ധ്യ തിയറ്ററിൽ തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുന്റെ ബ്ലോക്ബസ്റ്റർ സിനിമ പുഷ്പ 2 പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും യുവതി മരിച്ചു. മകനു പരിക്കേറ്റു.
►2024 ജൂലൈ 2: യുപിയിലെ ഹാത്രസിൽ ആൾദൈവം ഭോലേ ബാബയുടെ പ്രാർഥനായോഗത്തിനിടെ തിക്കിലും തിരക്കിലും 121 മരണം.
►2023 നവംബർ 25: കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിംഗിലെ സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിൽ മൂന്നു വിദ്യാർഥികൾ ഉൾപ്പെടെ നാലു പേർ മരിച്ചു.
►2023 മാർച്ച് 31: മധ്യപ്രദേശിലെ ഇൻഡോറിൽ രാമനവമിയോടനുബന്ധിച്ച് നടന്ന ഹവനത്തിനിടെ പൗരാണിക കിണറിന്റെ സ്ലാബ് തകർന്ന് 36 മരണം.
►2022 ജനുവരി 1: ജമ്മു കാഷ്മീരിലെ പ്രശസ്തമായ മാതാ വൈഷ്ണോദേവി തീർഥാടന കേന്ദ്രത്തിൽ 12 മരണം. നിരവധി പേർക്കു പരിക്കേറ്റു.
►2017 സെപ്റ്റംബർ: മുംബൈയിലെ എൽഫിൻസ്റ്റൺ റോഡ് സ്റ്റേഷനെയും പരേൽ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ നടപ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും 23 മരണം. 36 പേർക്ക് പരിക്ക്.
►2015 ജൂലൈ 14: ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിൽ ഗോദാവരി നദീതീരത്തു നടത്തിയ പുഷ്കരം ഫെസ്റ്റിവലിൽ 27 മരണം. 20 പേർക്കു പരിക്ക്.
►2014 ഒക്ടോബർ 3: ബിഹാറിലെ പാറ്റ്ന ഗാന്ധി മൈതാനത്ത് ദസറ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചുണ്ടായ അപകടത്തിൽ 32 മരണം. 26 പേർക്കു പരിക്കേറ്റു.
►2013 ഒക്ടോബർ 13: മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തൻഗഡ് ക്ഷേത്രോത്സവത്തിനിടെ 115 മരണം. നൂറിലേറെ പേർക്കു പരിക്കേറ്റു. നദിയിലെ പാലം തകർന്നുവെന്ന അഭ്യൂഹത്തെത്തുടർന്നായിരുന്നു തിക്കും തിരക്കുമുണ്ടായത്.