നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് പൗരന് അറസ്റ്റില്‍
Friday, September 26, 2025 1:55 AM IST
ജമ്മു: ആര്‍എസ് പുര സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരന് അറസ്റ്റില്‍. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നയുടനെ അയാളെ കീഴ്പ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈ മാസം ഇവിടെനിന്ന് അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) അറസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ പാക്കിസ്ഥാന് പൗരനാണിത്.