കന്നഡ നോവലിസ്റ്റ് എസ്.എൽ. ഭൈരപ്പ അന്തരിച്ചു
Thursday, September 25, 2025 2:34 AM IST
ബംഗളൂരു: പ്രശസ്ത കന്നഡ നോവലിസ്റ്റ് എസ്.എല്‍. ഭൈരപ്പ (94) അന്തരിച്ചു. ബംഗളൂരുവിലെ ജയ്ദേവ് മെമ്മോറിയില്‍ രാഷ്ട്രോത്ഥാൻ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച മൈസൂരിൽ നടത്തും.
1931ല്‍ ഹാസന് ജില്ലയിലെ ശാന്തിശിവരേയിലാണു ജനനം. 25 നോവലുകള്‍ എഴുതി. 1958 ൽ പ്രസിദ്ധീകരിച്ച ഭീമകായ ആണ് ആദ്യനോവൽ. 2017 ൽ എഴുത്തിൽനിന്ന് വിരമിച്ചു. 2010ല്‍ രാജ്യം സരത്വതി സമ്മാന്‍ നല്കി ഭൈരപ്പയുടെ സർഗസംഭാവനകളെ ആദരിച്ചു. പദ്മഭൂഷണ്‍, പദ്മശ്രീ, സാഹിത്യ അക്കാദമി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.