ടിവി ചാനൽ ഓഫീസിൽ സുബീൻ ഗാർഗിന്റെ ആരാധകരുടെ പ്രതിഷേധം
Thursday, September 25, 2025 2:34 AM IST
ഗുവാഹത്തി: അന്തരിച്ച ഗായകൻ സുബീൻ ഗാർഗിന്റെ ആരാധകർ സ്വകാര്യ ടെലിവിഷൻ ചാനലായ പ്രാഗ് ന്യൂസിന്റെ ഓഫീസിനു മുന്നിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു.
ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ വിശദീകരിക്കുന്നതിനായി സ്ഥാപനത്തിന്റെ ചെയർമാനും എംഡിയുമായ സഞ്ജീവ് നരെയ്ൻ പത്രസമ്മേളനം നടത്തവേയായിരുന്നു പ്രതിഷേധം.
ഗാർഗിന്റെ മരണത്തിൽ സഞ്ജീവിനെതിരേ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിംഗപ്പൂരിലെ ദ്വീപിലേക്ക് ഗാർഗ് സഞ്ചരിച്ച ഉല്ലാസനൗകയിൽ താനുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകനു മഹന്തയിൽനിന്ന് അപകടവാർത്തയറിഞ്ഞ താൻ അപകടസ്ഥലത്തേക്ക് ഓടിയെത്തുകയും ഗാർഗിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെന്നും സഞ്ജീവ് അവകാശപ്പെട്ടു.