ഛത്തീസ്ഗഡിൽ രണ്ട് ഉന്നത മാവോയിസ്റ്റുകളെ വധിച്ചു
Tuesday, September 23, 2025 2:12 AM IST
നാരായൺപുർ: തലയ്ക്ക് 40 ലക്ഷം രൂപ വീതം വിലയിട്ട രണ്ട് ഉന്നത മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നാരായൺപുർ ജില്ലയിലെ അഭുജ്മാദ് വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
കാട്ട രാമചന്ദ്ര റെഡ്ഢി (രാജു ദാദ-63), കദ്രി സത്യനാരായണ റെഡ്ഢി (കോസ ദാദ-67) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും സിപിഐ (മാവോയിസ്റ്റ്) സെൻട്രൽ കമ്മിറ്റി അംഗങ്ങളാണ്.
കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ തെലുങ്കാനയിലെ കരിംനഗർ സ്വദേശികളാണ്. ബസ്തർ മേഖലയിൽ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തവരാണ് രാമചന്ദ്രയും സത്യനാരായണയും എന്ന് നാരായൺപുർ എസ്പി റോബിൻസൺ ഗുരിയ പറഞ്ഞു.