വേലു നാച്ചിയാന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
Saturday, September 20, 2025 12:43 AM IST
ചെന്നൈ: ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച "വീര മങ്കൈ' റാണി വേലു നാച്ചിയാന്റെ പ്രതിമ അനാച്ഛാദനം ചെയ്തു.
ഇന്ത്യയുടെ ആദ്യ വനിതാ സ്വാതന്ത്ര്യസമരസേനാനി എന്നറിയപ്പെടുന്ന വേലു നാച്ചിയാറിന്റെ പ്രതിമ ഗിണ്ടിയിലെ ഗാന്ധിമണ്ഡപം കോംപ്ലക്സിൽ തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിലാണ് അനാച്ഛാദനം ചെയ്തത്.
ബ്രിട്ടീഷുകാർ കൈയടക്കിയ ശിവഗംഗ ഐതിഹാസിക പോരാട്ടത്തിലൂടെയാണ് വേലു നാച്ചിയാർ പിടിച്ചെടുത്തത്. ഝാൻസി റാണിക്കും നൂറ് വർഷം മുൻപ് ബ്രിട്ടീഷുകാർക്കെതിരേ പോരാടിയ ധീരവനിതയായിരുന്നു വേലു നാച്ചിയാർ.