കോൺഗ്രസിന് പാക്കിസ്ഥാൻ സ്നേഹമെന്ന് ബിജെപി
Saturday, September 20, 2025 12:43 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനോടുള്ള അടങ്ങാത്ത സ്നേഹം മൂലം 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷവും കോൺഗ്രസ് ശക്തമായ നടപടികളെടുത്തില്ലെന്ന് ബിജെപി.
പാക്കിസ്ഥാനിൽ പോയപ്പോൾ സ്വന്തം നാട്ടിൽ ആയിരിക്കുന്ന അനുഭവമാണുണ്ടായതെന്ന കോൺഗ്രസ് ഓവർസീസ് മേധാവി സാം പിത്രോഡ പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ആരോപണം.
ഇന്ത്യ തന്റെ അയൽക്കാരുമായി ബന്ധം മെച്ചപ്പെടുത്തണമെന്നും പിത്രോഡ പറഞ്ഞിരുന്നു.സാം പിത്രോഡ പാക്കിസ്ഥാന്റെ പ്രിയപ്പെട്ടവനും കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.
കോൺഗ്രസിന് പാക്കിസ്ഥാനോടുള്ളത് അടങ്ങാത്ത സ്നേഹമാണെന്ന് മറ്റൊരു ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാലയും ആരോപിച്ചു.