ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, 11 പേരെ കാണാതായി
Friday, September 19, 2025 1:45 AM IST
ഗോപേശ്വർ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. 11 പേരെ കാണാതായി. 20 പേർക്കു പരിക്കേറ്റു. നാലു ഗ്രാമങ്ങളിലെ 33 വീടുകളും നിരവധി വ്യാപാരസ്ഥാപനങ്ങളും കാലിത്തൊഴുത്തുകളും തകർന്നു.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയുൾപ്പെടെയുള്ളവരെ ഋഷികേശ് എയിംസിൽ പ്രവേശിപ്പിച്ചു. ഇരുനൂറോളം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജില്ലാ കളക്ടറോട് വിവരങ്ങൾ ആരാഞ്ഞു.