മാലേഗാവ് സ്ഫോടനം: എൻഐഎയ്ക്കും കുറ്റവിമുക്തർക്കും ഹൈക്കോടതി നോട്ടീസ്
Friday, September 19, 2025 1:45 AM IST
മുംബൈ: 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ എൻഐഎയ്ക്കും കുറ്റവിമുക്തരാക്കപ്പെട്ട ഏഴു പേർക്കും ബോംബെ ഹൈക്കോടതി നോട്ടീസയച്ചു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ആറു പേരുടെ കുടുംബാംഗങ്ങളുടെ അപ്പീലിലാണ് നടപടി. ആറാഴ്ചയ്ക്കു ശേഷം അപ്പീലിൽ കോടതി വാദം കേൾക്കും.
ബിജെപി മുൻ എംപി പ്രജ്ഞാ സിംഗ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കമുള്ളവരെയാണ് പ്രത്യേക എൻഐഎ കോടതി വിട്ടയച്ചത്.
പ്രതിചേർക്കപ്പെട്ടവർക്കെതിരേ വിശ്വസനീയമായ തെളിവില്ലെന്നു കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2008 സെപ്റ്റംബർ 29നാണ് മാലേഗാവ് പട്ടണത്തിൽ സ്ഫോടനമുണ്ടായത്. ആറു പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരിക്കേറ്റു.