അഹമ്മദാബാദ് വിമാനദുരന്തം: ബോയിംഗിനെതിരേ പരാതി
Friday, September 19, 2025 1:45 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച നാലുപേരുടെ കുടുംബാംഗങ്ങൾ വിമാനനിർമാതാക്കളായ ബോയിംഗിനും വിമാനഭാഗങ്ങളുടെ നിർമാതാക്കളായ ഹണിവെൽ കന്പനിക്കുമെതിരേ അമേരിക്കയിൽ പരാതി നൽകി.
കഴിഞ്ഞ ജൂണിൽ എയർ ഇന്ത്യ വിമാനത്തിനു സംഭവിച്ച അപകടം ഈ കന്പനികളുടെ അശ്രദ്ധ മൂലമാണെന്ന് ആരോപിച്ചാണു പരാതി.
വിമാനത്തിലെ ഇന്ധനനിയന്ത്രണ സ്വിച്ചുകളുടെ അപാകതകൾ മൂലമാണ് അപകടമുണ്ടായതെന്നും വിമാനത്തിന്റെ രൂപകല്പനയുടെ അപകടസാധ്യതകളെക്കുറിച്ച് അറിഞ്ഞിട്ടും കന്പനികൾ ഒന്നും ചെയ്തില്ലെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
അപകടത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണു കുടുബാംഗങ്ങൾ കേസ് നൽകിയിരിക്കുന്നത്.