മറാഠ സംവരണത്തിന് എതിരായ പൊതുതാത്പര്യ ഹർജി തള്ളി
Friday, September 19, 2025 1:45 AM IST
മുംബൈ: മറാഠ വിഭാഗത്തിനു കുൻബി ജാതി സർട്ടിഫിക്കറ്റുകൾ നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് അഭിഭാഷകൻ ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജി ബോംബെ ഹൈക്കോടതി തള്ളി.
സർക്കാർ നീക്കത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയല്ല ഹർജിക്കാരൻ എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സർക്കാരിനെ ചോദ്യം ചെയ്തുകൊണ്ട് മറ്റ് ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവർ ഫയൽ ചെയ്ത ഹർജികൾ 22ന് വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റrസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അംഖഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.