അഹമ്മദാബാദ് വിമാനാപകടം: പൂർണ വിവരങ്ങൾ പുറത്തുവിടണമെന്നു ഹർജി
Saturday, September 20, 2025 1:19 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണം സംബന്ധിച്ചുള്ള പൂർണ അന്വേഷണവിവരങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയിൽ ഹർജി.
പ്രാഥമിക അന്വേഷണത്തിൽ ശേഖരിച്ച പൂർണവിവരങ്ങൾ കേന്ദ്രം പുറത്തുവിട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണു ഹർജി നൽകിയിരിക്കുന്നത്.