ബോംബ് ഭീഷണി: ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കി
Saturday, September 20, 2025 12:43 AM IST
ചെന്നൈ: ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിൽനിന്ന് തായ്ലന്റിലേക്കു പറക്കുകയായിരുന്ന ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടർന്ന് വിമാനം സൂക്ഷ്മമായി പരിശോധിച്ചുവെങ്കിലും സംശയകരമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല.