ഡൽഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പ്: എബിവിപിക്കു വിജയം
Saturday, September 20, 2025 12:43 AM IST
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സറ്റി സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. പ്രസിഡന്റ്സ്ഥാനം ഉൾപ്പെടെ മൂന്നു സീറ്റുകൾ എബിവിപി നേടി. വൈസ് പ്രസിഡന്റ് സ്ഥാനം എൻഎസ്യുഐക്കാണ്.
എബിവിപിയുടെ ആര്യൻ മാൻ ആണ് പ്രസിഡന്റ്. 16,196 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എൻഎസ്യുഐയുടെ രാഹുൽ ഝാൻസ്ല വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
എബിവിപിയിലെ കുനാൽ ചൗധരി (സെക്രട്ടറി), ദീപിക ഝാ (ജോയിന്റ് സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്ഐ, ഐസ തുടങ്ങിയ ഇടതു സംഘടനകൾക്ക് ഒരു ചലനവുമുണ്ടാക്കാനായില്ല.