‘മെയ്തെയ് നേതാവ്’ എന്നു വിശേഷിപ്പിച്ചു; പരാതിയുമായി മണിപ്പുർ എംപി
Monday, September 22, 2025 5:09 AM IST
ഇംഫാൽ: സമൂഹമാധ്യമത്തിൽ മെയ്തെയ് നേതാവെന്നു വിശേഷിപ്പിച്ചതിനെതിരേ മണിപ്പുരിൽനിന്നുള്ള ഏക രാജ്യസഭാംഗമായ സനജാവോബ ലെയ്ഷെംബ പോലീസിൽ പരാതി നൽകി.
മെയ്തെയ് സംഘടനയായ അരംബായ് തെങ്കോളിന്റെ നേതാവെന്നു എംപിയെ സമൂഹമാധ്യമമായ എക്സിൽ വിശേഷിപ്പിച്ച ശാലിനി ശുക്ല എന്നയാൾക്കെതിരേയാണു പരാതി.
പൊതുസമൂഹത്തിനുമുന്നിൽ തന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് എംപിയുടെ പരാതിയിൽ പറയുന്നു. മണിപ്പുരിൽ മെയ്തേയ്കളും കുക്കികളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് എംപിയുടെ നടപടി.