ജിഎസ്ടി : കാർഷികയന്ത്രങ്ങളുടെ വില കുറയ്ക്കാൻ കേന്ദ്രനിർദേശം
Sunday, September 21, 2025 1:02 AM IST
ന്യൂഡൽഹി: നാളെ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതുക്കിയ ജിഎസ്ടി നിരക്കുകൾക്കനുസൃതമായി കാർഷികയന്ത്രങ്ങളുടെ വില കുറയ്ക്കാൻ യന്ത്രനിർമാതാക്കളോടു നിർദേശിച്ച് കേന്ദ്രം.
ജിഎസ്ടി നിരക്കിൽ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ അതിന്റെ"പൂർണ സുതാര്യത’യോടെ കർഷകരിലേക്കെത്താൻ വേണ്ടിയാണു നിർദേശം.
ജിഎസ്ടി ഇളവുകൾക്ക് കാർഷികരംഗത്തു വലിയ സ്വാധീനമുണ്ടെന്ന് വിവിധ കാർഷികയന്ത്ര നിർമാതാക്കളുമായി നടത്തിയ ചർച്ചകൾക്കുശേഷം കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.