വിഎച്ച്പിയെ വിമർശിച്ച് കേന്ദ്രമന്ത്രി അഠാവലെ
Monday, September 22, 2025 5:09 AM IST
മുംബൈ: മഹാരാഷ്ട്രയിലെ നവരാത്രി ആഘോഷങ്ങളിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം നൽകാവൂ എന്ന വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നിർദേശത്തെ വിമർശിച്ച് കേന്ദ്രമന്ത്രി രാംദാസ് അഠാവലെ. അത്തരം ആഹ്വാനങ്ങൾ അക്രമത്തെ ക്ഷണിച്ചുവരുത്തുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഗർബ നൃത്തത്തിൽ അന്യമതസ്ഥരെ പങ്കെടുപ്പിക്കരുതെന്നാണ് വിഎച്ച്പിയുടെ നിർദേശം. ഹിന്ദുക്കളല്ലാത്തവരെ പങ്കെടുപ്പിച്ചാൽ ലവ് ജിഹാദിനു കാരണമാകും. ആധാർകാർഡ് പരിശോധിച്ച ശേഷം മാത്രമേ പരിപാടിയിൽ പങ്കെടുപ്പിക്കാവൂ എന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.