മേഘാലയയിലും ഗുജറാത്തിലും ഭൂചലനം
Monday, September 22, 2025 5:09 AM IST
ഷില്ലോംഗ്/അഹമ്മദാബാദ്: മേഘാലയയിലും ഗുജറാത്തിലും ഇന്നലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആൾനാശമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മേഘാലയയിൽ ബംഗ്ലാദേശ് അതിർത്തിയിൽ ഇന്നലെ രാവിലെ 11.49നാണ് റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ബംഗ്ലാദേശിലും ഭൂചലനത്തിന്റെ പ്രകന്പനമുണ്ടായി.
ഗുജറാത്തിലെ കച്ച് ജില്ലയിൽ ഇന്നലെ 12.41നാണു റിക്ടർ സ്കെയിലിൽ 3.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്നലെ രാവിലെയും കച്ച് ജില്ലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.