ഷിന്‍ഡെയുടെ ‘എക്സ്’ അക്കൗണ്ട്ഹാക്ക് ചെയ്തു
Monday, September 22, 2025 5:10 AM IST
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ ‘എക്സ്’ അക്കൗണ്ട് ഹാക്ക് ചെയ്തു. പാക്കിസ്ഥാന്റെയും തുര്‍ക്കിയുടെയും പതാകകള്‍ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 45 മിനിറ്റിനുള്ളില്‍ അക്കൗണ്ട് വീണ്ടെടുത്തെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.