കർണാടകയിൽ ജാതി സെൻസസിന് ഇന്നു തുടക്കം
Monday, September 22, 2025 5:09 AM IST
ബംഗളൂരു: കർണാടകയിൽ ജാതി സെൻസസിനു ഇന്നു തുടക്കമാകും. ഒക്ടോബർ ഏഴു വരെയാണു സർവേ നടത്തുക. സംസ്ഥാനത്തെ ഏഴു കോടി ജനങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ 1.75 ലക്ഷം എന്യുമറേറ്റർമാരെയാണു നിയോഗിച്ചിരിക്കുന്നത്. രണ്ടു കോടിയോളം വീടുകളാണ് ഇവിടെയുള്ളത്.