സുബീൻ ഗാർഗിന്റെ വിലാപയാത്രയിൽ പതിനായിരങ്ങൾ
Monday, September 22, 2025 5:09 AM IST
ഗോഹട്ടി: പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന് ആദരാഞ്ജലി അർപ്പിക്കാൻ ഗോഹട്ടി ലോക്പ്രിയ ഗോപിനാഥ് ബർദലോയി വിമാനത്താവളത്തിൽനിന്ന് വസതിയിലേക്കുള്ള 25 കിലോമീറ്റർ വീഥിയുടെ ഇരുവശങ്ങളിലുമായി അണിനിരന്നത് പതിനായിരങ്ങൾ.
കടുത്ത വെയിലിലും ഒരുപിടി പൂക്കളുമായി പ്രായഭേദമെന്യേ ആളുകൾ കാത്തുനിന്നു. അഞ്ചരമണിക്കൂർകൊണ്ടാണ് വിലാപയാത്ര കഹിലിപാരയിലെ വസതിയിലെത്തിയത്. വസതിയിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സുബീന്റെ ഭാര്യ ഗരിമ സൈക്കിയ ഗാർഗും 85 വയസുള്ള പിതാവ് മോഹിനി മോഹൻ ബോർതാക്കൂറും സഹോദരി ഡോ. പ്രമീഷ ബോർതാക്കൂറും ബന്ധുമിത്രങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചു.