രാജ്യവ്യാപക എസ്ഐആർ: നടപടി 30നകം പൂർത്തിയാക്കണം
Monday, September 22, 2025 5:10 AM IST
ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണവുമായി (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ) ബന്ധപ്പെട്ട പ്രാഥമിക തയാറെടുപ്പുകൾ ഈ മാസം 30നകം പൂർത്തിയാക്കാൻ സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർമാർക്കു നിർദേശം. അതത് സംസ്ഥാനങ്ങളിൽ അവസാനമായി എസ്ഐആർ നടത്തിയ വർഷത്തെ വോട്ടർമാരുടെ പട്ടിക പുറത്തുവിടാനും നിർദേശമുണ്ട്.
കേരളത്തിൽ 2002ലാണ് അവസാനമായി എസ്ഐആർ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള വോട്ടർപട്ടിക കേരളത്തിലെ ഇലക്ഷൻ കമ്മീഷന്റെ വെബ് സൈറ്റിൽ ഇതിനോടകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.