വ്യാജസന്ദേശം: സുധ മൂർത്തി പരാതി നൽകി
Tuesday, September 23, 2025 2:03 AM IST
ബംഗളുരു: വാർത്താവിനിമയ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെന്നു ഫോണിലൂടെ പരിചയപ്പെടുത്തി വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതിനെതിരേ രാജ്യസഭാംഗം സുധാമൂർത്തി പോലീസിൽ പരാതി നൽകി.
ഈ മാസം അഞ്ചാംതീയതിയാണു സന്ദേശം ലഭിച്ചതെന്ന് ബംഗളൂരു സൈബർ ക്രൈം പോലീസിനു നൽകിയ പരാതിയിൽ സുധ മുർത്തി പറയുന്നു.
മൊബൈൽ നന്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ചില്ലെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു വിവരങ്ങൾ ചോർത്താൻ ശ്രമമെന്നു പരാതിയിലുണ്ട്.