കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി നാളെ പാറ്റ്നയിൽ
Tuesday, September 23, 2025 2:03 AM IST
പാറ്റ്ന: കോൺഗ്രസിന്റെ ഉന്നത നയരൂപീകരണസമിതിയായ വർക്കിംഗ് കമ്മിറ്റി നാളെ ബിഹാറിലെ പാറ്റ്നയിൽ ചേരും.
പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുതിർന്ന് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കുമെന്ന് മുതിർന്ന നേതാവ് കൃഷ്ണ അല്ലാവാരു പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തിന് എത്തും.