ഗുജറാത്ത് തീരത്ത് ചരക്കുകപ്പലിനു തീപിടിച്ചു
Tuesday, September 23, 2025 2:03 AM IST
ഗാന്ധിനഗർ: ഗുജറാത്തിലെ പോർബന്തർ തുറമുഖത്ത് ചരക്കുകപ്പലിനു തീപിടിച്ചു. സോമാലിയയിലേക്കു പോകാനിരുന്ന കപ്പലിൽ 950 ടണ്‍ അരിയും 78 ടണ്‍ പഞ്ചസാരയുമാണ്ടായിരുന്നു.
ജാംനഗർ ആസ്ഥാനമായ പിഡിഐ 1392 ഹരിദസ്രൻ എന്ന കപ്പലിനാണു തീപിടിച്ചത്. 14 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.