യുപിഎ കാലത്ത് നികുതി ഭീകരത: അശ്വിനി വൈഷ്ണവ്
Tuesday, September 23, 2025 2:03 AM IST
ന്യൂഡൽഹി: ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തിൽ വന്നിരിക്കേ മുൻ കോണ്ഗ്രസ് സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.
യുപിഎ സർക്കാരിന്റെ കാലത്ത് ടൂത്ത് പേസ്റ്റ്, ഷാംപൂ അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ നികുതി 30 ശതമാനമായിരുന്നുവെന്നും എന്നാൽ നിലവിലത് അഞ്ചു ശതമാനമായി കുറഞ്ഞുവെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
യുപിഎ ഭരണകാലത്ത് നികുതി ഭീകരതയായിരുന്നുവെന്നതിന്റെ തെളിവാണിതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.