അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസിന് ധന്വന്തരി പുരസ്കാരം
Thursday, September 25, 2025 2:34 AM IST
ഗോവ: വൈദ്യരത്നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ. ഇ.ടി. നീലകണ്ഠൻ മൂസിനു കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ധന്വന്തരി പുരസ്കാരം.
പത്താമത് ആയുർവേദദിനത്തോടനുബന്ധിച്ച് ഗോവയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ നടന്ന ചടങ്ങിൽ ഗോവ ഗവർണർ അശോക് ഗജപതി രാജു പുരസ്കാരം സമ്മാനിച്ചു.