മണിപ്പുർ പിഎൻബി കൊള്ള: എൻഐഎ കേസെടുത്തു
Thursday, September 25, 2025 2:34 AM IST
ന്യൂഡൽഹി: മണിപ്പുരിലെ ഉഖ്രൂലിൽ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിൽ 18.5 കോടിരൂപ കൊള്ളയടിച്ചതിനെക്കുറിച്ചുള്ള അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.
വ്യൂലാൻഡിലെ ബാങ്ക് ശാഖയിൽ 2023 നവംബർ 30നാണു കൊള്ള നടന്നത്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് തീവ്രവാദികളാണ് കൊള്ള നടത്തിയത്.