അസം ഖാൻ ജയിൽമോചിതനായി
Wednesday, September 24, 2025 1:49 AM IST
സീതാപുർ: സമാജ്വാദി പാർട്ടി സ്ഥാപകനേതാവ് അസം ഖാൻ രണ്ടു വർഷത്തിനുശേഷം ജയിൽമോചിതനായി. ജാമ്യം ലഭിച്ച ഖാൻ ഇന്നലെ ജയിലിൽനിന്നു പുറത്തിറങ്ങി.
തനിക്കുവേണ്ടി പ്രാർഥിച്ചവർക്ക് ഖാൻ നന്ദി അറിയിച്ചു. മുതിർന്ന നേതാവിന് നീതി ലഭിച്ചുവെന്ന് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.