പാക് വിമാനങ്ങൾക്കുള്ള വിലക്ക് ഒക്ടോബർ 24 വരെ നീട്ടി
Wednesday, September 24, 2025 1:49 AM IST
ന്യൂഡൽഹി: പാക്കിസ്ഥാന്റെ യാത്രാവിമാനങ്ങൾക്കും സൈനികവിമാനങ്ങൾക്കും ഇന്ത്യയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്ത മാസം 24 വരെ നീട്ടി.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഏപ്രിൽ മുതൽ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ വ്യോമാതിർത്തി പരസ്പരം അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിന്റെ കാലാവധി നീട്ടുന്നതു സംബന്ധിച്ച നോട്ടീസ് ഇരുരാജ്യങ്ങളും പരസ്പരം കൈമാറി.
പഹൽഗാം ഭീകരാക്രമണത്തെയും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറിന്റെയും സമയത്ത് ഇരുരാജ്യങ്ങളും പരസ്പരം വ്യോമപാത അടച്ചതിനെത്തുടർന്ന് ഗൾഫ് സെക്ടറടക്കമുള്ള മേഖലകളിലേക്കു സാധാരണ ഉപയോഗിക്കുന്ന റൂട്ടിനു പകരം ബദൽ മാർഗങ്ങളായിരുന്നു സ്വീകരിച്ചിരുന്നത്.