മഴയിൽ മരവിച്ച് കോൽക്കത്ത; എട്ട് മരണം
Wednesday, September 24, 2025 1:49 AM IST
കോല്‍ക്കത്ത: നാലു പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ കോൽക്കത്തയിലെ ജനജീവിതം താറുമാറായി. വൈദ്യുതാഘാതമേറ്റ് എട്ട് പേര് മരിച്ചു. ഇന്നലെ പുലർച്ചെ ആരംഭിച്ച മഴയിൽ വ്യോമ, റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. ഇതോടെ സ്കൂളുകൾക്കെല്ലാം അവധി നൽകി.
ആളുകളോട് വീടിനുള്ളില്‍ത്തന്നെ തുടരാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ഥിച്ചു. സ്വകാര്യ വൈദ്യുതി യൂട്ടിലിറ്റി സിഇഎസ്സിയുടെ പിഴവാണ് മരണങ്ങള്‍ക്കു കാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
1986നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയും കഴിഞ്ഞ 137 വര്‍ഷത്തിനിടയിലെ ആറാമത്തെ ഉയര്‍ന്ന മഴയുമാണ് കഴിഞ്ഞ ദിവസം പെയ്തത്. 24 മണിക്കൂറിനുള്ളില്‍ 251.4 മില്ലിമീറ്റര്‍ മഴയാണ് കോൽക്കത്തയിൽ ലഭിച്ചത്.