മാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറി കത്തിച്ചു
Wednesday, September 24, 2025 1:49 AM IST
ബെലഗാവി: അനധികൃതമായി മാംസം കടത്തിയെന്നാരോപിച്ച് കർണാടകയിലെ ഐനപുരിൽ ആൾക്കൂട്ടം ലോറി കത്തിച്ചു. തിങ്കളാഴ്ച രാത്രിയാണു സംഭവം.
കർണാടകയിൽനിന്നു ഹൈദരാബാദിലേക്കുപോയ ലോറിയാണു കത്തിച്ചത്. സിദ്ധേശ്വർ ക്ഷേത്രത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ലോറിയിൽ പ്രദേശവാസികൾ പരിശോധിച്ചപ്പോൾ മാംസം കണ്ടെത്തുകയായിരുന്നു.
അക്രമാസക്തമായ ആൾക്കൂട്ടം പിന്നാലെ ലോറി കത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അനധികൃതമായി മാംസം കടത്തിയ കുറ്റത്തിനു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.