ആറുമാസത്തിനിടെ ഒഡീഷയിൽ കാട്ടാന കൊന്നത് 45 പേരെ
Wednesday, September 24, 2025 1:49 AM IST
ഭൂവനേശ്വർ: ഒഡിഷയിൽ കഴിഞ്ഞ ആറുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായി സർക്കാർ.
ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 15 വരെയുള്ള കണക്കാണിതെന്ന് വനം മന്ത്രി ഗണേശ് റാം സിംഗ്ഹുനിത നിയമസഭയെ അറിയിച്ചു. ഏഴ് ആനകൾ ഇക്കാലയളവിൽ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. വേട്ടക്കാർ ഒരു ആനയെ കൊന്നതായും മന്ത്രി പറഞ്ഞു.
ആനത്താരകളിലൂടെ പോകുന്ന വൈദ്യുതിലൈനുകൾ ഇൻസുലേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട് -മന്ത്രി നിയമസഭയിൽ പറഞ്ഞു.