ജയ്പുരിലെ ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ബജ്രംഗ്ദൾ പ്രവർത്തകരുടെ പ്രകോപനം
Thursday, September 25, 2025 2:34 AM IST
ന്യൂഡൽഹി: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ പ്രതാപ്നഗറിലുള്ള ഹിന്ദുസ്ഥാൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ (എച്ച്ബിഐ) തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളിന്റെ പ്രകോപനം.
എച്ച്ബിഐയുടെ ചെന്നൈയിലെ ആസ്ഥാനത്തുനിന്നും രാജസ്ഥാനിലെ ബാൻസ്വാരയിൽനിന്നും എത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ മതപരിവർത്തനത്തിലേർപ്പെടുന്നുവെന്ന് ആരോപിച്ചായിരുന്നു 50ഓളം വരുന്ന ബജ്രംഗ്ദൾ പ്രവർത്തകരുടെ പ്രതിഷേധം.
സ്ഥാപനത്തിനുള്ളിൽ അതിക്രമിച്ചു കടന്ന സംഘം നാശനഷ്ടങ്ങൾ വരുത്തുകയും ഭീഷണി മുഴക്കുകയും ചെയ്തു.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പ്രതാപ്നഗർ പോലീസ് ബജ്രംഗ്ദൾ പ്രവർത്തകരെ പിന്തിരിപ്പിക്കുന്നതിനു പകരം എച്ച്ബിഐ സന്ദർശിക്കാനെത്തിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്തും അവരുടെ ഫോണുകളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വത്തിനെ സംബന്ധിച്ചുള്ള രേഖകളും പിടിച്ചെടുത്തും വീണ്ടും പ്രകോപനം സൃഷ്ടിച്ചു.
ഇതോടെ പൗരസംഘടനകളുടെ പ്രതിനിധിസംഘം മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ച് പരാതി നൽകി.