സിഡിഎസ് ജനറൽ ചൗഹാന്റെ കാലാവധി നീട്ടി
Thursday, September 25, 2025 2:50 AM IST
ന്യൂഡൽഹി: സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാന്റെ കാലാവധി എട്ടു മാസത്തേക്കുകൂടി നീട്ടി. അടുത്ത വർഷം മേയ് 30വരെ ഇദ്ദേഹം പദവിയിൽ തുടരും.
2022 സെപ്റ്റംബർ 30 മുതൽ ജനറൽ ചൗഹാൻ സിഡിഎസായി സേവനമനുഷ്ഠിക്കുകയാണ്.